തിരുവനന്തപുരം കടയ്ക്കാവൂരിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൻറെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് റോഡ് ഉപരോധിച്ചു.കടയ്ക്കാവൂർ ചെക്കാല വിളകം മീരാങ്കടവ് റോഡ് തകർന്ന അഞ്ചുവർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികളുടെ മെല്ലെപോക്ക് നയത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് പ്രദേശത്തെ വ്യാപാരികളുടെയും ഓട്ടോറിക്ഷ ആംബുലൻസ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്.
നാല് പഞ്ചായത്തിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡിൻറെ നിർമ്മാണ പ്രവർത്തികൾ വൈകുന്നതിന്റെ കാരണം അറിയാതെ ഉപരോധ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചതോടെ വർക്കല തഹസീദാർ സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.