തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ യുവാവ് ഖത്തർ ദോഹയിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. കഴക്കൂട്ടം നജീബ് ഹനീഫയുടെ മകൻ റയീസ് നജീബ് (21) ആണ് മരണപ്പെട്ടത്. യുകെയിൽ നിന്നും ബിബിഎ കഴിഞ്ഞ് തിരിച്ചെത്തിയ റൈസിന് കഴിഞ്ഞ ദിവസമാണ് ദുബായിലെ കമ്പനിയിലേക്കു ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചത്. നാളെ പുലർച്ചയോടുകൂടി നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8 മണിക്ക് കഴക്കൂട്ടം മേടവാതുക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ അടക്കം ചെയ്യും