കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ ഉണ്ണിത്താന്റെ ഭാര്യ ശ്യാമള (68)യുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്.ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന ഇവരുടെ മക്കൾ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ സമീപത്ത് താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിക്കുകയും തുടർന്ന് ശ്യാമളയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഇവർക്ക് അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. സംഭവമറിഞ്ഞ് കല്ലമ്പലം പോലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
സൈജ,സിജു എന്നിവർ മക്കളാണ്.