കൊല്ലം:ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പല ദിവസങ്ങളിലയി പീഡിപ്പിച്ചു വന്ന കൊല്ലം കടയ്ക്കൽ കോട്ടപ്പുറം സ്വദേശി സംഗീതിനെ (24) കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം 2 മണിക്ക് പ്രതിയെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് നിന്ന് നാട്ടുകാർ പിടികൂടി കടയ്ക്കൽ പോലീസിന് കൈമാറുകയായിരുന്നു
കടയ്ക്കൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കെതിരെ പോസ്കോ കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.