കൊല്ലം: ചിതറ കല്ലുവെട്ടാൻകുഴിയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവെട്ടാങ്കുഴി സ്വദേശി ശശിയെയാണ് വീടിന് സമീപത്തെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ ശശിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചിതറ പോലീസിൽ പരാതി നൽകുകയും, പരിസരപ്രദേശത്ത് പരിശോധന നടത്തിവരവെയാണ് സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് ഉടൻതന്നെ പോലീസിലും കടക്കൽ ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. കടയ്ക്കൽ ഫയർ ഫോഴ്സ്
സംഘം സംഭവസ്ഥലത്ത് എത്തി മൃതദേഹം കരക്കെടുക്കുവാനുള്ള നടപടിക്രമങ്ങൾ നടത്തി വരികയാണ്