തിരുവനന്തപുരം വർക്കലയിലെ വിനോദസഞ്ചാര മേഖലയിൽ നിന്നും ഇൻറർ പോളിന്റെ വാണ്ടഡ് ക്രിമിനലായ രാജ്യാന്തര കുറ്റവാളി ലിത്വാനിയ സ്വദേശി ബിസിയാക്കോവിനെയാണ് കുരക്കണ്ണിയിലെ ഹോം സ്റ്റേയിൽ കുടുംബത്തോടൊപ്പം ഒളിച്ചു കഴിയുന്നതിനിടെ പോലീസിലെ പ്രത്യേക സംഘം പിടികൂടിയത്.
2022ൽ യുഎസിൽ രാജ്യാന്തര സൈബർ സംഘടനകളും ആയി ചേർന്ന് കോടിക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച കുറ്റത്തിനാണ് പിടിയിലായ ബിസിയാക്കോബിനെ വണ്ടഡ് ക്രിമിനൽ ആയി ഇന്റർപോൾ പ്രഖ്യാപിച്ചത്. പ്രത്യേക അന്വേഷണസംഘം പിടികൂടി വർക്കല പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു