സിനിമയിൽ ആടിമുടി സ്ത്രീവിരുദ്ധത.റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സിനിമ മേഖലയിൽ പുരുഷാധിപത്യം.ലൊക്കേഷനിൽ അശ്ലീല കമന്റുകൾ.
നടുക്കുന്ന വെളിപ്പെടുത്തലുകൾ.അവസരങ്ങൾക്ക് ശരീരം ചോദിക്കുന്നു.
ചൂഷണത്തിന് സെറ്റിൽ ഇടനിലക്കാർ.വേട്ടക്കാർ ഉന്നത സ്ഥാനത്ത് ഉള്ളവർ.അവസരങ്ങൾക്ക് ശരീരം ചോദിക്കുന്നു.തുറന്നു പറഞ്ഞാൽ അവസരം നഷ്ടപ്പെടും.തുറന്നുപറയാൻ പലർക്കും മടി.
അശ്ലീല ഭാഷയിൽ ഓൺലൈൻ ആക്രമണം.
പട്ടിണിക്കിട്ടു പീഡനം.
മലയാള സിനിമയെ നിയന്ത്രിക്കുന്നത് 13 പേർ. സഹകരിക്കുന്നവർക്ക് കോഡ് പേരുകൾ.സൈറ്റിൽ ഒരു നിയമവും പാലിക്കുന്നില്ല.ചൂഷണത്തിന്റെ തെളിവായി ചിത്രങ്ങൾ.ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കടുത്ത പീഡനം.
അതിക്രമം കാട്ടുന്നവരിൽ ഉന്നതന്മാരും.
വഴങ്ങാത്തവരെ കൊണ്ട് 14 ഷോട്ടുകൾ വരെ വീണ്ടും എടുപ്പിച്ചു.ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയാത്ത അവസ്ഥ.സിനിമാ മേഖലയിൽ പലരുടെയും കണ്ണുനീർ.കുത്തക പോലെ ആണാധികാരം.നടിമാരെ കൊണ്ട് ഇറുകിയ വസ്ത്രം ധരിപ്പിക്കുന്നു.
സ്ത്രീകളായ നടികൾ മൊഴി നൽകിയത് ഭയത്തോടു കൂടി .താരങ്ങളിൽ പലർക്കും ഇരട്ട മുഖം .ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും.പലരും സഹിക്കുന്നത് ഒറ്റപ്പെടൽ ഭയന്ന് .അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നു ചില മാന്യന്മാർ നടികളുടെ മുറികളിൽ നിരന്തരം മുട്ടുന്നു.
ചൂഷണത്തിന്റെ തെളിവായി ചിത്രങ്ങളുമുണ്ട്.
റിപ്പോർട്ടിലെ 55 , 56 പേജുകൾ കേരളത്തെ ഞെട്ടിപ്പിക്കുന്നത്. സെറ്റാകെ ഇടനിലക്കാരുടെ കൂടാരം.
ഈ റിപ്പോർട്ട് ആണ് അഞ്ചുകൊല്ലം ഫ്രീസറിൽ വച്ചിരുന്നത്.സിനിമ ചർച്ചകളിൽ ചില നിർമ്മാതാക്കളുടെ അട്ടഹാസം കാണുമ്പോഴേ കേരളത്തിന് മനസ്സിലായിരുന്നു ഇക്കാര്യങ്ങൾ.