തിരുവനന്തപുരം നാവായിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്എസ് വോളണ്ടിയേഴ്സ് നിർധന കുടുംബത്തിന് ഉപജീവനത്തിനായി സംരംഭം ആരംഭിക്കാൻ ധനസഹായം നൽകുന്നതിന് വേണ്ടി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു