സംസ്ഥാനം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ മൊത്ത വിതരണം ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാനികളെ എക്സൈസ് അറസ്റ്റ് ചെയ്തു .മലപ്പുറം എടപ്പാൾ സ്വദേശികളായ ഷഹീദ് , മുഹമ്മദ് റാഫി എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് അറസ്റ്റ് ചെയ്തത്.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീറിന്റെ നേതൃത്വത്തിൽ ബാലരാമപുരത്ത് നടത്തിയ വാഹന പരിശോധനയിലാണ് 1300 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും അഞ്ചര ലക്ഷം രൂപയും കണ്ടെത്തിയത്.പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പിക്കപ്പ് വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.പിക്കപ്പ വാനിൻ്റെ പുറകിൽ വളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ മൊത്ത വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഇൻസ്പെക്ടർ അജയകുമാർ പ്രിൻറ് ഓഫീസർ ബിപിൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻദാസ് ഷിന്ടോ എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു ന്യൂസ് ഡയറി കേരളം നെയ്യാറ്റിൻകര