വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ.കൊല്ലം അരനല്ലൂർ കോവൂർ മുക്കുടിത്തക്കതിൽ ബാലുജി നാഥ് പെരുമ്പുഴ യമുനാ സാധനത്തിൽ അനിതകുമാരി മകൾ അശ്വതി എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം നീണ്ടകര സ്വദേശിയായ യുവാവിനെ ബന്ധുക്കൾക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി പല തവണകളിലായി എട്ടര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികൾ.
പ്രതികളായ ബാലു ജി നാഥും അശ്വതിയും ചേർന്ന് കൊല്ലം താലൂക്ക് ജംഗ്ഷനിൽ നടത്തിവന്ന വിദേശ റിക്രൂട്ട്മെൻറ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.
വിസ ലഭിക്കാതെ വന്നതോടെ പലതവണ സ്ഥാപനത്തിലെത്തി സംസാരിച്ചുവെങ്കിലും വിഷയവും പണമോ നൽകാൻ പ്രതികൾ തയ്യാറായില്ല.കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് നിന്നും ഒളിവിൽ കഴിയുകയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.