Monday, December 23, 2024
spot_img

ഈ ഭക്ഷണം ഒഴുവാക്കിയാൽ കുടവയറിനോട് ഗുഡ്‌ബൈ പറയാം

ഇന്ന് എല്ലാവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് കുടവയര്‍; ഇത് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങള്‍ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തും.
  • മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് വയര്‍ കുറയ്ക്കാന്‍ നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും.
  • വൈറ്റ് ബ്രെഡ്; കാര്‍ബോ ധാരാളം അടങ്ങിയ ഇവ അധികമായി കഴിക്കുന്നത് അടിവയറ്റില്‍ കൊഴിപ്പ് ഉണ്ടാകാന്‍ കാരണമാകും.
  • മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമായാല്‍ വയര്‍ കുറയ്ക്കാന്‍ കഴിയില്ല.
  • ചീസ്; ചീസില്‍ ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചീസ് ധാരാളം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും.
  • കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!