തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് നടന്ന ഇരട്ടക്കൊലപാതക കേസിൽ രണ്ടാംപ്രതി നൽകിയ അപ്പീലിന് ഹൈക്കോടതി ഇന്ന് വിധി പറയും. ഇരട്ട ജീവിതന്തം ചോദ്യം ചെയ്തു രണ്ടാംപ്രതി അനുശാന്തി നൽകിയ അപ്പീലിനാണ് ഹൈക്കോടതി വിധി പറയുക.
ഒന്നാംപ്രതി നിന്നോ മാത്യുവിന്റെ വധശിക്ഷ ശരിവയ്ക്കുന്നതിൽ ഡിവിഷൻ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും.അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകളെയും ഭതൃമാതാവിനെയുമാണ് ഒന്നാംപ്രതി നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്.
2014 ഏപ്രിൽ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒന്നാം പ്രതി നിനോ മാത്യുവും അനുശാന്തിയും ടെക്നോപാർക്കിലെ ജീവനക്കാരായിരുന്നു. ഇവർ പ്രണയത്തിലാക്കുകയും ഒരുമിച്ച് ജീവിക്കുന്നതിന് അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകളും ഭർത്താവും തടസ്സമായതിനാൽ ആലങ്കോട് ഉള്ള അനുശാന്തിയുടെ വീട്ടിലെത്തിയ നിനോ മാത്യൂ അനുശാന്തിയുടെ മകളായ സ്വാസ്ഥികയെയും ഭർത്താവിൻറെ മാതാവായ ഓമനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരുന്ന പ്രതാപൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.