കൊല്ലം: ആയല്‍വാസിയായ സ്ത്രിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് മണിമന്ദിരത്തില്‍ ശിവന്‍കുട്ടി മകന്‍ ബിജുകൂമാര്‍(50) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. 29.02.2024 ന് വൈകിട്ട് 4 മണിയോടെ പ്രതി സമീപവാസിയായ സ്ത്രിയുടെ മകനുമായുള്ള മുന്‍വിരോധത്താല്‍ ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഇത് കണ്ട് തടയാനെത്തിയ സ്ത്രിയെ പ്രതി കൈയില്‍ കരുതിയിരുന്ന പട്ടിക കഷ്ണം കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പികുയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ വിജയരാഘന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ്‌കുമാര്‍ എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, കണ്ണന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.