കൊല്ലം കരുനാഗപ്പള്ളിയിൽ മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കിളികൊല്ലൂര്‍ പുന്തലത്താഴത്ത് ചരുവിള വീട്ടില്‍ സജീവ് മകന് വിഷ്ണു (20), കൊല്ലം വടക്കേവിള മണക്കാട് തൊടിയില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ മകന് മുഹമ്മദ് തൗഫീക്ക് (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് പരിസരത്ത് പോലീസും ഡാന്‍സാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായ്. പരിശോധനയില്‍ പ്രതികളില്‍ നിന്ന് 4.16ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതികള്‍ എറുണകുളത്ത് നിന്നും മയക്കുമരുന്നുമായി കൊല്ലത്തേക്ക് വരുകയായിരുന്നു. മുഹമ്മദ് തൗഫിക്കിനെതിരെ മോഷണവും കവര്‍ച്ചയുമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമും കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജിഷ്ണു, റഹീം, എ.എസ്.ഐ വേണുഗോപാല്‍ എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.