കൊല്ലം ചാത്തന്നൂര്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പില്‍ അതിക്രമം നടത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. ചാത്തന്നൂര്‍ എറം കുഴിവിള വീട്ടില്‍ ഹരിഹരന്‍ മകന്‍ പ്രഹന്‍ (31), ഇയാളുടെ അളിയന്‍ ശ്യാം(34) എന്നിവരാണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്.
കാറില്‍ പെട്രോള്‍ നിറച്ചത് സംബന്ധിച്ച് പ്രഹനും പെട്രോള്‍ പമ്പ് ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി തുടര്‍ന്ന് സ്ഥലത്തുനിന്നും മടങ്ങിപ്പോയ പ്രഹന്‍, ശ്യാമിനെയും കൂട്ടി മടങ്ങിയെത്തി പമ്പ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ തലയില്‍ പ്രതികള്‍ കസേര കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ ചാത്തന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ബിജു, രാജേഷ് സീനിയര്‍. സിപിഒ മാരായ സജി കുമാര്‍, പ്രശാന്ത് സിപിഒ രാജീവ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.