Sunday, December 22, 2024
spot_img

ആവേശം കൈവിട്ടു ; നടൻ വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

തിരുവനന്തപുരം: നടൻ വിജയ് സഞ്ചരിച്ച വാഹനം വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് പോകവേ ആരാധകരുടെ ആവേശത്തിൽ തകർന്നു. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർക്കുകയായിരുന്നു.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വരവിനുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു വിജയ് ചിത്രം കേരളത്തിൽ ചിത്രീകരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും​ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ​ഗോട്ടിന്റെ ചിത്രീകരണം നടക്കുക.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!