എറണാകുളം:പിഡിപി സ്ഥാപക നേതാവ് അബ്ദുൽ നാസർ മദനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഇന്ന് രാവിലെ ശ്വാസ തടസ്സം നേരിട്ടതിന് തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ നിലയിൽ ആശ്വാസകരമായ മാറ്റം ഉണ്ടെന്നാണ് പിഡിപി നേതാവ് വർക്കലരാജ് ന്യൂസ് ഡയറി കേരളത്തോട് പറഞ്ഞത്. വിദഗ്ധ മെഡിക്കൽ സംഘത്തിൻറെ പരിചരണത്തിലാണ് ചികിത്സയിൽ തുടരുന്നത്.ഭാര്യ സൂഫിയ മദനി മകൻ സലാഹുദ്ദീൻ അയ്യൂബി , സഹോദരൻ സിദ്ദീഖ് തുടങ്ങി പിഡിപി നേതാക്കന്മാരും ആശുപത്രിയിൽ ഉള്ളതായും വർക്കലരാജ് അറിയിച്ചു.
1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒന്‍പതു വര്‍ഷം വിചാരണ തടവുകാരനായി തമിഴ്നാട്ടില്‍ ജയിലില്‍ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1ന് ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅ്ദനിയെ വെറുതേ വിട്ടു. ഇതിനുശേഷം 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി ജാമ്യവ്യവസ്ഥകളോടെ കേരളത്തിലെത്തുന്നത്.