പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ്. നിരവധി ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ആട്ടം എന്ന ചിത്രത്തിന് തിയേറ്ററിൽ വലിയ വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് ഈ സിനിമയെ വിലയിരുത്തിയത്. ആട്ടം ഒടിടിയിൽ പ്രദർശനെത്തിയതിന്. പിന്നാലെ സിനിമയ്ക്ക് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ആട്ടത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് തമിഴ് നടൻ വിഘ്നേശ് കാർത്തിക്.
View this post on Instagram
‘ഔട്ട്‍സ്റ്റാൻഡിങ്’ എന്നതാണ് സിനിമയെക്കുറിച്ച് പറയാൻ കഴിയുന്ന വാക്ക് എന്നാണ് വിഘ്‌നേശ് കുറിച്ചത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. ‘സില്ലറൈകൾ സെതറും മൊമന്റ്’ എന്നാണ് ക്ലൈമാക്സിനെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. വിഘ്‌നേശിന്റെ വാക്കുകൾക്ക് നടൻ വിനയ് ഫോർട്ടും സമൂഹ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്,അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു.