തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ കാണാതായി.അതിഥി തൊഴിലാളികളായ ദമ്പതികളുടെ മകൾ തസ്മിത്തിനെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്.
കഴക്കൂട്ടത്തെ പ്രമുഖ സ്കൂളിലെ ഗാർഡനിങ് ജോലി നോക്കി വരുന്ന ആസ്സാം സ്വദേശിയായ മാതാപിതാക്കൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ മടങ്ങിയെത്തിയതോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം അറിയുന്നത്.
പരിസരപ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
ഇന്ന് രാവിലെ സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് തസ്മിത്തിനെ ശകാരിച്ചിരുന്നതായും പറയുന്നു.കുട്ടിയെ കണ്ടെത്തുന്നതിനായി കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല.സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ സംഭവസ്ഥലത്ത് എത്തി.ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി