കൊല്ലം കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു.കുമ്മിൾ വട്ടത്തമരതടത്തരികത്ത് വീട്ടിൽ 54 വയസ്സുള്ള ഷീലയാണ് ഭർത്താവ് 62 വയസ്സുകാരൻ രാമചന്ദ്രനെയാണ് വെട്ടിയത്.
രാമചന്ദ്രൻ രാവിലെ മുതൽ മദ്യപിച്ച് ബഹള മുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു.സ്വയം രക്ഷക്കാണ് ഷീല ഭർത്താവിനെ വെട്ടിയതായി പറയുന്നത്.മുഖത്തും, കൈക്കും ശരീരത്തും വെട്ടേറ്റ രാമചന്ദ്രനെനാട്ടുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു
രാമചന്ദ്രൻ മദ്യപിച്ചെത്തിയപ്പോൾ ഉണ്ടായ വഴക്കിനെ തുടർന്നാണ് ഷീല ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചത് ശേഷം വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലെ കുളത്തിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. കടക്കൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.