മലപ്പുറം തിരൂർ വൈലത്തൂരിൽ 9 വയസ്സുകാരൻ അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരണപ്പെട്ടു.വൈലത്തൂർ ചിലവിൽ അബ്ദുൽ ഗഫൂറിന്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ ആണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം വൈകിട്ടാണ് അപകടം നടന്നത്.വീട്ടിൽ നിന്നും പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയ മുഹമ്മദ് സിനാൻ അയൽ വീട്ടിലെ ഓട്ടോമാറ്റിക് ഗെറ്റ് മുറിച്ച് കടക്കുന്നതിനിടയിൽ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആയിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയവർ മുഹമ്മദ് സിനാനി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയ മുഹമ്മദ് സിനാന്റെ മൃതദേഹം കണ്ട മുത്തശ്ശി കുന്നശ്ശേരി ആസിയ ഹജ്ജുമ്മ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ആസിയ ഹജ്ജുമ്മയുടെ മൂത്തമകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് മരണപ്പെട്ട മുഹമ്മദ് സിനാൻ
തിരൂർ എ ഇ ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.മുഹമ്മദ് സിനാന്റെയും ആസിയ ഹജ്ജുമ്മയുടെയും മൃതദേഹം പോസ്റ്റ് മാത്രം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും