കേരള പത്രപ്രവർത്തക അസോസിയേഷൻ വർക്കല മേഖല കമ്മിറ്റി രൂപീകരണവും ഐ.ഡി കാർഡ് വിതരണവും നടത്തി
KMJA തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് യാസിർ ഷറഫുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ശാന്തകുമാർ ജില്ലാ ട്രഷറർ ഷാഹിനാസ് ഇസ്മായിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വർക്കല ലൈനാ സ്റ്റുഡിയോയിൽ നടന്ന യോഗത്തിൽ പുതിയ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനോരമ ന്യൂസ് റിപ്പോർട്ടർ ജെ ആർ ഷൈൻ പ്രസിഡൻ്റും മേഖല സെക്രട്ടറിയായി ന്യൂസ് ഡയറി കേരളം റിപ്പോർട്ടർ ആർഎസ് നിഷാദും, ട്രഷററായി കല്ലമ്പലം മീഡിയ റിപ്പോർട്ടർ രാഘവനുണ്ണിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി പ്രേം DS നെയും ജോയിൻ സെക്രട്ടറിയായി ജഗനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബിന്റോ കെ ജോസ്, അഭിലാഷ് കല്ലുവിളയിൽ എന്നിവരെയും തെരഞ്ഞെടുത്തു.