Tuesday, July 8, 2025
spot_img

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വര്‍ണ്ണാഭരണങ്ങൾ കവര്‍ന്നു. മേനംകുളം വിളയിൽ കുളം ശ്യാമിന്‍റെ സൗപർണ്ണിക എന്ന വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബസമേതം മൂകാംബിക ദർശനത്തിന് പോയിരിക്കുകയായിരുന്നു.News Diary Keralam

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്നുച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്നു അകത്ത് പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായെന്ന് കണ്ടെത്തി. ഉടൻ കഴക്കൂട്ടം പേലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!