തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി – എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സമീപത് പ്രവർത്തനമാരംഭിച്ച തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ നിർവഹിച്ചു.
രാഷ്ട്രീയം നിലപാടായി മാറിയ ഇടത് വലത് മുന്നണികൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞു വെന്നും,സ്ഥാനാർത്ഥികളുടെ ട്രാക്ക് റെക്കോർഡുകൾ ജനങ്ങൾ വിചാരണ ചെയ്യപ്പെടും എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ജി കൃഷ്ണകുമാർ അഡ്വക്കേറ്റ് സുരേഷ് ബി വി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.