കൊല്ലം: കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 2008 രജിസ്റ്റർ ചെയ്ത ബലാൽസംഗം കേസിലെ പ്രതിയായ തിരുവനന്തപുരം കൊന്നിയൂർ പൂവച്ചൽ ഇട്ടിവിള വീട്ടിൽ മുജീബ് റഹ്മാനാണ് പിടിയിലായത് പ്രതി കൃത്യത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നു.
പ്രതി പല വിലാസങ്ങളിൽ മാറി താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി കടയ്ക്കൽ പോലീസ് സ്റ്റേഷൻ SHO പ്രവീൺ SB യുടെ നേതൃത്വത്തിൽ SI രാകേഷ് RR cpo മാരായ അനൂപ് അരുൺ ആൻസർ സജിൻ എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിക്കുകയും. നിരന്തരശ്രമഫലമായി പ്രതിയെ പെരുമ്പാവൂരിൽ നിന്നും19/03/24 തീയതി കണ്ടെത്തി അറസ്റ്റ് ചെയ്തു തുടർന്ന് കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.