തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം നടന്ന സ്ഥലത്ത് ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന.ഇക്കഴിഞ്ഞ മാർച്ച് ഒമ്പതാം തീയതി വൈകുന്നേരമാണ് ഉയർന്ന തിരമാല വന്നതോടെ ഫ്ലോട്ടിംങ് ബ്രിഡ്ജിൽ ഉണ്ടായിരുന്ന പതിനഞ്ച് വിനോദസഞ്ചാരികൾ കടലിൽ വീണ് അപകടമുണ്ടായത്.
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കൈവരികൾ തകർന്നാണ് ഇവർ കടലിലേക്ക് വീണ് പരിക്കേറ്റത്.
ഫ്ലോട്ടിങ് ബ്രിഡ്ജ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, വിവിധ രാഷ്ട്രീയ പാർട്ടികളും, പാരിസ്ഥിതിക സംഘടനകളും ആരോപിച്ചിരുന്നു.സ്ഥലം എംഎൽഎയ്ക്കും നഗരസഭയ്ക്കും എതിരെ ഗുരുതര ആരോപണം ഉയർന്നതോടെ ടൂറിസം വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഫ്ളോട്ടിംഗ് ബ്രിഡ്ജ് കടലിൽ നിന്നും നീക്കം ചെയ്ത് സമീപത്ത് പോലീസ് കാവലിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്.വർക്കല ASP ദീപക് ധൻഘർന്റെ നേതൃത്വത്തിലാണ് ഫോറൻസിക് വിഭാഗം പരിശോധനകൾ നടത്തിയത്……