മലയാളികൾക്കിടയിൽ ഏറ്റവുംകൂടുതൽ തരംഗമായി മാറിയ കരിക്ക് വെബ് സീരിസിലെ അഭിനേതാവ് കിരൺ വിവാഹിതനായി. കരിക്കിലെ മറ്റൊരു അഭിനേതാവായ അർജുനാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി കോമഡി കഥാപാത്രങ്ങൾ ചെയ്ത കിരണിന്റെ വ്യത്യസ്ത പ്രകടനമായിരുന്നു ജബ്‌ല എന്ന സീരിസിൽ. ജെറിൻ എന്ന കഥാപത്രത്തെ ആയിരുന്നു കിരൺ ജബ്‌ലയിൽ അവതരിപ്പിച്ചത്. മലയാളത്തില്‍ പ്രശസ്തമായ യുട്യൂബ് ചാനലുകളിലൊന്നാണ് കരിക്ക്. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയിയിലൂടെ കിരണിന്റെ വിവാഹം ആഘോഴിക്കുകയാണ് ആരാധകർ
View this post on Instagram