Saturday, December 21, 2024
spot_img

വമ്പൻ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ

ആർഎൽവിയുടെ രണ്ടാം ലാൻഡിങ്ങ് പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാകും രണ്ടാം ലാൻഡിങ്ങ് പരീക്ഷണവും. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷം രണ്ടാമതൊരു പരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ് ഐഎസ്ആർഒ. പരീക്ഷണം ചിത്രദുർഗ്ഗയിൽ വച്ച് തന്നെയാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാലാണ് യഥാർത്ഥ അഗ്നിപരീക്ഷ. പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും. ആർഎൽവി പരീക്ഷണ പേടകത്തിന് പുഷ്പക് എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
440SubscribersSubscribe
- Advertisement -

Latest News

error: Content is protected !!