കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുവിനെയാണ് കുളത്തൂപ്പുഴ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഭാര്യ രേണുക (39)യെ കഴിഞ്ഞ ദിവസം കുത്തിക്കൊന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രേണുകയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിനുശേഷം ഒളിവിൽ പോയ സാനുവിനെ ഇന്ന് രാവിലെ രേണുകയുടെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ തൂങ്ങി മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.കുടുംബ തർക്കമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കുളത്തുപ്പുഴ പൊലീസ് അന്വേഷണം തുടരുകയാണ്.