കൊല്ലം ആയൂരിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന വാഹനാപകടത്തിൽ അടൂർ ക്യാമ്പിലെ സബ് ഇൻസ്‌പെക്ടർ സാബു (കടയ്ക്കൽ) മരണപ്പെട്ടു. പൊലീക്കോടിന് സമീപമാണ് അപകടം നടന്നത്. എതിരെ വന്ന പിക്കപ്പ് വാനും എസ് ഐ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
കാർ പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് കാറിൽ മരണപ്പെട്ട സാബു മാത്രമാണ് ഉണ്ടായിരുന്നത്.