സൗദി അറേബ്യയിലെ റിയാദിൽ ജോലി നോക്കുന്നതിനിടെ ഉയർന്ന രക്തസമ്മർദ്ദവും തലച്ചോറിലെ അണുബാധയെയും തുടർന്ന് റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ട വർക്കല പനയറ ഗീതാ വിലാസത്തിൽ സുരേഷിന്റെ (50) മൃതദേഹം നാട്ടിലെത്തിച്ചു.
റിയാദിലെ ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ സ്വകാര്യ കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു സുരേഷിനെ 2025 ഏപ്രിൽ ആദ്യവാരത്തിലാണ് രക്തസമ്മർദ്ദം ഉയർന്നതിന് തുടർന്ന് ചുമയ്സി കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ ഏപ്രിൽ 18നാണ് മരണം സംഭവിച്ചത്.സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും വിമാനമാർഗ്ഗം കൊച്ചിയിൽ എത്തിച്ച മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി. പ്രസന്നകുമാരിയാണ് സുരേഷിന്റെ ഭാര്യ ആദിഷ് ആനന്ദ് എന്നിവരാണ് മക്കൾ