എഡിജിപി എം ആർ അജിത് കുമാറിന് ഡിജിപി യായ് സ്ഥാനക്കയത്തിനുള്ള ശുപാർശ അംഗീകരിച്ച് മന്ത്രിസഭ. ചീഫ് സെക്രട്ടറിയും, ആഭ്യന്തര സെക്രട്ടറിയും, വിജിലൻസ് ഡയറക്ടറും അടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ ഡിജിപി ദർവേഷ് സാഹിബ് ജൂലൈയിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. പി.വി അൻവർ എംഎൽഎ അടക്കം നിരവധി ആരോപണങ്ങളും, അനധികൃത സ്വത്ത് സംബാധന കേസിൽ വിജിലൻസ് അന്വേഷണവും നിലനിൽക്കുന്നതിനിടയിലാണ് ശുപാർശ മന്ത്രിസഭ അംഗീകരിച്ചത്.