തിരുവനന്തപുരം ചിറയിൻകീഴിൽ മാരക ലഹരി മരുന്നായ MDMAയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പോലീസ് NES ബ്ലോക്കിന് സമീപം നടത്തിയ പരിശോധനയിലാണ് 125ഗ്രാം MDMAയുമായി പ്ലസ് ടു വിദ്യാർത്ഥിയടക്കം മൂന്നുപേർ പിടിയിലാകുന്നത്.
മുടപുരം ചരുവിള വീട്ടിൽ റൈസ്, ചിറയിൻകീഴ് ശാർക്കര സ്വദേശി അഗ്രസ് എന്നിവരെയും പ്രായപൂർത്തിയാക്കാത്ത പ്ലസ് ടു വിദ്യാർത്ഥിയുമായ ആൺകുട്ടിയും ആണ് അറസ്റ്റിൽ ആയത്.