തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന പരാതി വ്യാജമെന് പോലീസ്.വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ ശ്രീനിവാസൻ മാതാവ് സുമതി എന്നിവർ ചേർന്നാണ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്.
വർക്കല എസ് എച്ച് പ്രവീൺ ജെസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മകന്റെയും അമ്മയുടെയും മോഷണ നാടകം പൊളിഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആണ് മുഖംമൂടി സംഘം അമ്മയെ കെട്ടിയിട്ട ശേഷം അഞ്ച് പവൻ സ്വർണവും 1 ലക്ഷം രൂപയും കവർന്നതായി ശ്രീനിവാസൻ പോലീസിൽ വിവരമറിയിക്കുന്നത്.
വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സംഭവസ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.തുടർന്ന് ശ്രീനിവാസനെ ചോദ്യം ചെയ്തതോടെ പോലീസിന് വിവരങ്ങൾ ലഭിക്കുകയായിരുന്നു.ഭാര്യയുടെ ബന്ധുവിൻ്റെ വിവാഹത്തിന് നൽകാനായി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് ബന്ധുവിന് നൽകുന്നത് ഇഷ്ടമില്ലാതിരുന്ന ശ്രീനിവാസനും അമ്മയും ചേർന്ന് മാറ്റുകയും മോഷണ കഥ മെനയുകയും ആയിരുന്നു.
സംസ്ഥാനത്ത് കുറുവാ സംഘ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ മൊഴി നൽകിയതിനും വർക്കല പോലീസ് കേസെടുത്തു.