കൊല്ലത്ത് യുവാക്കളെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. വലിയകുളങ്ങര മഞ്ഞാടിമുക്കില്‍ നാണുഭവനത്തില്‍ രാജു മകന്‍ രാഹുല്‍രാജ് (19) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വലിയകുളങ്ങരയില്‍ വച്ച് രണ്ട് യുവാക്കളെയാണ് പ്രതി പൊട്ടിച്ച ബിയര്‍കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഓച്ചിറ കാളകെട്ട് സമിതിയില്‍ പ്രതിയെ ഉള്‍പ്പെടുത്തിയില്ലെന്ന വിരോധത്താലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വലിയകുളങ്ങര സ്വദേശി അഭിരാജും ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത് വിവേകും ആശുപത്രിയില്‍ ചികില്‍സയിലാണ്.പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഒച്ചിറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ നിയാസ് എസ്.സപിഒ മാരായ അനു, പ്രേംസണ്‍, കനീഷ്, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.