കൊല്ലം ചടയമംഗലത്ത് വർക്കല സ്വദേശിയായ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ചടയമംഗലം കടന്നൂർ തോട്ടുങ്കര പുത്തൻവീട്ടിൽ 20 വയസ്സുള്ള ശ്രീരാജിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓണാഘോഷത്തിന് വർക്കല സ്വദേശിയായ പെൺകുട്ടി ചടയമംഗലത്തുള്ള ബന്ധുവീട്ടിൽ വന്നിരുന്നു. അവിടെവച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് ഇഷ്ടമാണെന്ന് പറയുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.
തുടർന്ന് ഫോൺ വഴി സൗഹൃദം കൂടുതൽ സ്ഥാപിക്കുകയും യുവാവിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഇക്കഴിഞ്ഞ ദിവസം യുവതി ചടയമംഗലത്തുള്ള ബന്ധുവീട്ടിൽ വരികയും അവിടെവച്ച് യുവാവ് പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു.
തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചടയമംഗലത്തെ ബന്ധുക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി.പോലീസിന്റെ അന്വേഷണത്തിൽ യുവാവിനെ കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തുകയും പിടികൂടുകയും ചെയ്തു.
പെൺകുട്ടിക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോകാൻ സാധ്യതയുള്ള വാഹനങ്ങളും പോലീസ് പരിശോധിച്ചു.
തുടർന്ന് പെൺകുട്ടി കടന്നൂര് തന്നെയുള്ള ഒരു കുന്നിന്റെ മുകൾ ഭാഗത്ത് നിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.
അവിടെനിന്നും പോലീസ് എത്തി പെൺകുട്ടിയെ കുട്ടിക്കൊണ്ടു വരികയും ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.