തിരുവനന്തപുരം വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപെട്ട വിദേശി മരണപ്പെട്ടു.ഇംഗ്ലണ്ട് സ്വദേശിയായ റോയ് ജേൺടൈലർ ആണ് ഇന്ന് ഉച്ചയ്ക്ക് 12.00 മണിയോടെ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടത്.ലൈഫ് കാർഡുകൾ രക്ഷിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസമാണ് റോയ് ടൈലർ വർക്കലയിൽ എത്തിയത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും