കൊല്ലം കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന് തെളിഞ്ഞു. പ്രതിയെന്ന് ആരോപിക്കപ്പെട്ട കടയ്ക്കൽ സ്വദേശിയെ കോടതി വെറുതെ വിട്ടു.2023 ൽ കടയ്ക്കൽ പോലീസ് റെജിസ്ട്രർ ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഫാസ്ട്രാക്ക് കോടതി വിധി പറഞ്ഞത്.
കടയ്ക്കലിലെ വനിതാ ഗുണ്ട എന്ന പേരിൽ കുപ്രസിദ്ധി നേടിയ കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനിയായിരുന്നു പരാതിക്കാരി .
പരാതിക്കാരി രാത്രി 10.30ന് വീട്ടുജോലിയിൽ ഏർപ്പെട്ടു നിൽക്കെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി അടുക്കള ഭാഗത്തെ കതക് തകർത്ത് യുവതിയെ ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പ്രവർത്തി കൃത്യം നടന്നതിന് ശേഷം നാലാം ദിവസവും ആവർത്തിച്ചു എന്നും പറയുന്നു .
ഈ പ്രവർത്തി യുവതിയുടെ 9 വയസ്സ് പ്രായമുള്ള മകനും രാത്രിയിൽ വന്ന അമ്മാവനും കണ്ടുവെന്നും കോടതിയിൽ മൊഴി നൽകിയിരുന്നു.എന്നാൽ ഈ പരാതി വ്യാജമെന്ന് തെളിയിക്കാൻ മെഡിക്കൽ തെളിവുകളും അന്നേ ദിവസം യുവതി പോയ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും സ്ഥലത്ത് പരിശോധന നടത്തിയ പോലീസിന്റെ റിപ്പോർട്ടിലൂടെയും കഴിഞ്ഞു.
പരാതിക്കാരി ഇതുപോലെ തന്നെ മറ്റൊരു പരാതി നൽകുകയും അന്നും ദൃസാക്ഷികളായത് ഇതേ അമ്മാവൻ ആയിരുന്നു ഇതും കോടതി വിലയിരുത്തി.
കുറ്റാരോപിതന് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ:തട്ടത്തുമല അനിൽ കുമാർ ആയിരുന്നു