🕐അരീക്കോട് സായുധ പോലീസ് ക്യാമ്പിലെ എസ്. ഒ. ജി. കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീതാണ് നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. രാത്രി 9 മണിയോടുകൂടിയാണ് റൈഫിൽ ഉപയോഗിച്ച് സ്വയം വെടി ഉതിർത്തത്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
🕑 തബല മാന്ത്രികൻ പത്മശ്രീ സാക്കീർ ഹുസൈൻ അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.73 വയസ്സായിരുന്നു തബല മാന്ത്രികനായ ഉസ്താദിന്
🕒 ഒൻപത് വയസ്സുകാരിയെ കാറടിച്ച കേസ് പ്രതിഷേധിനെതിരെ വീണ്ടും കേസെടുത്തു പോലീസ്. അപകടത്തിന് ശേഷം ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന് ഷിജിലിനെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളിലാണ് പോലീസ്.