കൊല്ലം പുനലൂരിൽ വിൽപ്പനയ്ക്കായി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവുമായി കാപ്പാക്കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
കുരിയാട്ടുമല അഞ്ജന ഭവനിൽ ബാബു എന്ന അജിത്ത് ചെമ്മന്തൂർ ഫൈസൽ ജസീൻ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുനലൂർ ചരിവിള പുത്തൻവീട്ടിൽ അലുവ ഷാനവാസ് എന്ന ഷാനവാസ് എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പോലീസും ചേർന്ന് പിടികൂടിയത്.
ആന്ധ്ര ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് പുനലൂരിൽ എത്തിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതായി ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതികൾ പിടിയിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച കഞ്ചാവ് അജിത്തിന്റെ വീട്ടിൽ വച്ച് വീതം വയ്ക്കുന്നതിനിടെയാണ് ഡാൻസാഫ്സബ് ഇൻസ്പെക്ടർമാരായ ദീപു, ബിജുഹക്ക്, എന്നിവരുടെയും പുനലൂർസബ് ഇൻസ്പെക്ടർ അനീഷ് എന്നിവരുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു