ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ച് നവവധുവിന് ദാരുണാന്ത്യം.കഴിഞ്ഞദിവസം വൈകുന്നേരം മൂന്നര മണിയോടെ ആറ്റിങ്ങൽ മാമത്താണ് അപകടം നടന്നത്.
കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയും കൊല്ലം കൊട്ടറ സ്വദേശിനിയുമായ കൃപ മുകുന്ദൻ ആണ് അപകടത്തിൽ മരണപ്പെട്ടത്.കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഭർത്താവ് അഖിൽജിത്തിനൊപ്പം തിരുവനന്തപുരത്ത് പോയി മടങ്ങി വരികയായിരുന്ന ബൈക്കിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കൃപയുടെ ദേഹത്ത് കൂടി കണ്ടെയ്നർ ലോറി കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഖിൽജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഖിൽജിത്തും കൃപാമുകുന്ദനും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് നടന്നത്.തിരക്കുള്ള സമയങ്ങളിൽ ഹെവി വാഹനങ്ങളുടെ അമിത വേഗത നിത്യ സംഭവമാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.