തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളടയിൽ തൊഴിലുറപ്പ് തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കിളിയൂർ പനയത്ത് വീട്ടിൽ ജോസഫ് ( 73) ഭാര്യ ലളിതാഭായി (68) എന്നിവരെയാണ് ആസിഡ് ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.മകൻ സതീഷിനൊപ്പം ആയിരുന്നു ഇവർ താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ദമ്പതികളെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
രാവിലെ റബ്ബർ തോട്ടത്തിലെ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെള്ളറട പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ഫോറൻസിക് സംഘവും , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.മഞ്ജുവാണ് സതീഷിന്റെ ഭാര്യ, സബിത, സരിത എന്നിവർ മക്കളും സുരേഷ് , സ്റ്റാൻ്റിലി എന്നിവർ മരുമക്കളുമാണ്. വെള്ളറട പോലീസ് മേൽ നടപടി സ്വീകരിച്ചു.
ദമ്പതികളെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
