തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെയും പെൺ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. കുരുതംകോട് സ്വദേശി പ്രമോദ് (35) പെൺസുഹൃത്ത് റീജ (45) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടുകൂടിയാണ് സംഭവം അറിയുന്നത്.റിജയെ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയത്.റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നതാണ് പ്രാഥമിക നിഗമനം.
കൂലിപ്പണിക്കാരൻ ആണ് പ്രമോദ്, കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്ന റീജ ഭർത്താവ് ഉപേക്ഷിച്ച് ശേഷം പ്രമോദമായി സൗഹൃദത്തിൽ ആകുകയും ഇയാളുടെ താമസ സ്ഥലത്ത് വന്ന് പോകുന്നതും പതിവായിരുന്നു.
കാട്ടാക്കട പോലീസ് വീട് സീൽ ചെയ്തു,ഫോറൻസിക്, വിരലടയാള വിദഗ്ധരുടെ പരിശോധനകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും