തിരുവനന്തപുരം: കല്ലറ ഇലക്ഷൻ സ്കോഡ് വർക്കിനിടയിൽ ശാരീരിക തളർച്ച നേരിട്ട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മരണമടഞ്ഞു. പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദയിൽ വട്ടക്കോണം ഈസയാണ് (72) മരണപ്പെട്ടത്. ഇന്ന് രാവിലെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഈസയ്ക്ക് ശാരീരിക അസ്വസ്ഥ ഉണ്ടാവുകയും ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ സഫറ ബീവി റജീന, സജീർ എന്നിവർ മക്കളാണ്.