വക്കം പണയിൽ കടവ് നിലയ്ക്കാമുക്ക് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചു.
റോഡിൻറെ ഗുണനിലവാരം ഉറപ്പുവരുത്തുക സമയബന്ധിതമായി പണിപൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വക്കം ഗുരു മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിച്ച ജന മുന്നേറ്റ യാത്ര മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.
സ്ത്രീ പുരുഷ ഭേദമന്യേ 500 ഓളം ജനങ്ങളാണ് മുന്നേറ്റ യാത്ര യിൽ പങ്കെടുത്തത്.റോഡിൻറെ നിർമ്മാണ പ്രവർത്തികൾ പ്രതിസന്ധിയിലായതോടെ വോട്ട് നൽകി വിജയിപ്പിച്ചവരോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ട വക്കത്തെ ജനങ്ങൾ രാഷ്ട്രീയം മറന്ന് അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ കൈകോർത്ത കൂട്ടായ്മയാണ് ജനകീയ പൗരസമിതി
ദിവസങ്ങൾക്ക് മുമ്പ് പൗരസമിതയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നതോടെയാണ് അധികാരികൾ കണ്ണ് തുറന്നത് എന്നാണ് ജനങ്ങൾ പറയുന്നത്