തിരുവനന്തപുരം: കളിക്കുന്നതിനിടെ കിണറ്റിൽ വീണ വിദ്യാർത്ഥികളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.ആറ്റിങ്ങൽ രാമച്ചൻവിള കാട്ടുമ്പുറത്ത് 80 അടിയോളം താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ വിദ്യാർഥികളെയാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാട്ടുമ്പുറം സ്വദേശികളായ നിതിൻ, രാഹുൽ , നിതിൻ എന്നിവർ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരുകുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും വിവരം ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയുമായിരുന്നു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്ത് എത്തി മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തി വിദ്യാർത്ഥികളെ പുറത്തെടുക്കുകയും വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ് ആർ എസ് , രതീഷ്, അമൽജിത്, വിഷ്ണു പി നായർ, സജി എസ് നായർ, സജിത്ത്, സുജിത്ത്, ഗ്രേഡ് എസ് എഫ് ആർ ഓ മാരായ നിഖിൽ, മോഹൻകുമാർ, ഹോം ഗാർഡ് ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു