തിരുവനന്തപുരം: വക്കം അകത്തുമുറി കായലിൽ കഴിഞ്ഞദിവസം കണ്ടെത്തിയ പുരുഷന്റെ മൃതദേഹം റിട്ടയേർഡ്റിട്ടയേർഡ് അദ്ധ്യാപകൻ്റേത്.വെട്ടൂർ ആശാൻ മുക്കിന് സമീപം പണിക്കകുടി വീട്ടിൽ കരുണാകരൻ (84) മൃതദേഹമാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12മണിയോടെ കായലിൽ കണ്ടെത്തിയത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഇരുപത്തിയഞ്ചു മുതൽ കരുണാകരനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകിയിരുന്നു. ഇരുപത്തിനാലാം തീയതി വെട്ടൂരിൽ നിന്നും സഹോദരിയുടെ മകൾ ശ്യാമള താമസിക്കുന്ന അഞ്ചുതെങ്ങ് കായിക്കര കോവിൽ തോട്ടം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ എത്തിയിരുന്നു. 25ാം തീയതി രാവിലെ 8 മണിയോടെ അവിടെ നിന്നും ഓട്ടോയിൽ കയറി അകത്തുമുറിയിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോകണമെന്ന് ഓട്ടോക്കാരനോട് പറഞ്ഞതനുസരിച്ച് അവിടെയെത്തി. 9 മണിയോടെ എത്തുകയും ചെയ്തു . 10മണിക്ക് ശേഷം കരുണാകരന്റെ മരുമകൻ രാജീവ് ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിച്ചില്ല. തുടർന്നാണ് അഞ്ചുതെങ്ങ് സ്റ്റേഷനിൽ പരാതി നൽകിയത് . മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. അവിവാഹിതനാണ് കരുണാകരൻ മറ്റൊരു സഹോദരിയുടെ മകളായ ബേബിയോടൊപ്പം ആയിരുന്നു താമസം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.